തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ഡിവൈഎഫ്ഐ ആക്രമണം. ആര്‍എസ്എസ് പ്രവര്ത്തകന് മനുവിന്റെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. മനുവിന്റെ അമ്മയ്ക്കും അക്രമത്തില്‍ പരുക്കേറ്റു. ഇവര്‍ പേരൂര്‍ക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ അരുള്‍, രഞ്ജിത്ത്, അഭിലാഷ്, അരുണ്‍, അപ്പു എന്നിവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. വട്ടിയൂര്‍ക്കാവ് ഉപനഗര്‍ സ്വദേശികളടക്കം മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: