ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പോലീസുകാരന് വീരമൃത്യു വരിച്ചു.
ശ്രീനഗറിലെ ഫത്തേ കാഡലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞ് ആക്രമിച്ചത്. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെ തെരച്ചില്‍ തുടരുകയാണ്. മേഖലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായും പോലീസ് അറിയിച്ചു
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: