ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിലേറ്റി

Wednesday 17 October 2018 12:27 pm IST

ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്‌ട്രേറ്റ് ആദില്‍ സര്‍ദാറിനിനെയും പ്രതി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവിനെയും സാന്നിധ്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുന്‍പ് ഇംറാന്‍ അലിയ്ക്ക് തന്റെ കുടുംബാംഗങ്ങളെ കാണാന്‍ 45 മിനിട്ട് സമയം കോടതി അനുവദിച്ചിരുന്നു. 

പാക്കിസ്ഥാനില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഏഴു വയസുകാരി സൈനബിന്റെ കൊലപാതകം.ജനുവരി നാലിനായിരുന്നു മദ്രസയില്‍ പോകുന്ന വഴിക്ക് പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ കസൂറില്‍ നിന്നും ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

ജനവരി ഒന്‍പതിനാണ് ചവറ്റ് കൂനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റോമോര്‍ട്ടം ചെയ്യുകയും മരിക്കുന്നതിനു മുന്‍പായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇമ്രാന്‍ അലിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. ഇതിലൂടെയാണ് ഇമ്രാന്‍ ഖാനാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. കസൂറില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായി അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇമ്രാന്‍ അലിയാണ് പ്രതിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.