പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രാര്ത്ഥനസമരം നടത്തിയ താഴമണ്‍ തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പമ്പയില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്ത് നീക്കുന്നവരെ എത്തിക്കുന്നത്.
തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എം.ടി.രമേശ്, ശോഭ സുരേന്ദ്രന്, കെ.സുരേന്ദ്രന് എന്നിവര്‍ നാമജപ മന്ത്രോച്ചാരണം തുടങ്ങി. നിലക്കലില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: