മുംബൈ: ബോളിവുഡിലെ ചലച്ചിത്ര നിര്‍മാണ സ്ഥാപനമായ യഷ്രാജ് ഫിലിംസ് അവരുടെ ഉന്നതോദ്യോഗസ്ഥനെ മീടൂ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പുറത്താക്കി. കമ്പനിയുടെ ക്രിയേറ്റീവ് ആന്‍ഡ് ബിസിനസ് വിഭാഗം മേധാവി ആഷിഷ് പട്ടേലിനെതിരേ നടപടിയെടുത്ത കാര്യം ട്വിറ്റര്‍ സന്ദേശത്തിലാണ് യഷ് രാജ് ഫിലിംസ് അറിയിച്ചത്.
പേരുവെളിപ്പെടുത്താത്ത യുവതിയാണ് പട്ടേലിനെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. സാമൂഹിക പ്രവര്‍ത്തക ജപ്ലീന് പസ്രിച്ചയാണ് വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: