പത്തനംതിട്ട: സര്‍ക്കാര്‍ പോലീസിന്റെ സഹായത്തോടെ കപടവിശ്വാസികളെ ശബരിമലയ്ക്ക് എത്തിക്കുകയാണെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന ജി. രാമന്നായര്. ഗാന്ധിയന്‍ മോഡല്‍ ഉപവാസസമരം ആയതുകൊണ്ടാണ് താന്‍ എത്തിയത്. വിശ്വാസം കാത്തുസൂക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം താന്‍ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ പത്തനംതിട്ടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഒരഭിപ്രായവും ഇല്ലാത്ത ഒരു ദേവസ്വം ബോര്‍ഡ് ആണ് ഇന്ന് ഉള്ളത്. ശബരിമല വികസനത്തെ എല്ലാ കാലവും ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: