ഐസാള്‍: മിസോറാം മുന്‍മന്ത്രി ബുദ്ധധന്‍ ചാക്മ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ്സിലെ പ്രാഥമികാംഗത്വവും രാജിവച്ചു. ചാക്മയുടെ രാജി സ്വീകരിച്ചതായി എംപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായ ലാല്‍തന്‍ഹാവ്ല അറിയിച്ചു.
രാജിവെച്ച ചാക്മ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ മിസോറാമിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ചാക്മ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നവംബര്‍ 28നാണ് മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്. തുയിസോങ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി ചാക്മ മല്‍സരിക്കും.
ചാക്മയുടെ രാജിയോടെ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍നിന്നു അടുത്തിടെ കൊഴിഞ്ഞുപോയവരുടെ എണ്ണം മൂന്നായി. അഴിമതി ആരോപണത്തെ തുടര്‍ന്നു കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്. ലാല്‍സിര്‍ലിയാന കഴിഞ്ഞ ദിവസം എംഎന്‍എഫില്‍ ചേര്‍ന്നിരുന്നു. ലാല്‍സിര്‍ലിയാന സെയ്ലോ, റോബര്‍ട്ട് റൊമാവിയ റോയ്ട എന്നിവരും രാജിവച്ച് എംഎന്‍എഫില്‍ ചേര്‍ന്നിരുന്നു.
നാല്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 34 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 31 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: