ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡൂല്ക്കറിന്റെ ഒരു റെക്കോഡു കൂടി ഭേദിക്കാന്‍ ഒരുങ്ങി വിരാട് കോഹ്ലി.
വിന്‍ഡീസിനെതിരായ 39 ഏകദിന മത്സരങ്ങളില്‍ 52.73 റണ്‍ശരാശരിയില്‍ സച്ചിന് നേിടയ 1573 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോഹ്ലിക്ക് ഇനി 187 റണ്‍സ് മതി.
27 ഏകദിനങ്ങളില്‍ 60.30 എന്ന ശരാശരിയോടെ ഇന്ത്യന്‍ നായകന് 1387 റണ്‍സ് നേടിയിട്ടുണ്ട്്. നാല് സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളും അടങ്ങുന്നതാണ് കോഹ്ലിയുടെ നേട്ടം.
ടെസ്റ്റ്, ഏകദിന റാങ്കിങ്ങുകളില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 211 ഏകദിനങ്ങളില്‍ നിന്ന് 9779 റണ്‍സ് നേടിയിട്ടുണ്ട് . ഏകദിന ക്രിക്കറ്റില്‍ നിന്ന് 35 സെഞ്ച്വറികള്‍ നേടിയിട്ടുള്ള കോഹ്ലിക്ക്് സച്ചിന്റെ 49 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് നേട്ടവും ഏറെ അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: