ജൊഹന്നാസ്ബര്‍ഗ്: പരിക്കിനെ തുടര്‍ന്ന് ജെ.പി ഡുമിനിയും ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പിന്‍വാങ്ങി. തോളിനേറ്റ പരിക്കാണ് ഡുമിനിയെ ടീമിന് പുറത്തേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ മുന്‍നിര ബാറ്റ്സ്മാനാണ് പരിക്കുമൂലം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നത്. കൈ വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഹാഷിം അംല നേരത്തെ പിന്മാറിയിരുന്നു.
ഡുമിനിയുടെ വലത് തോളെല്ലിനേറ്റ പരിക്ക് കഴിഞ്ഞ ആഴ്ച സിംബാവെയുമായി നടന്ന മത്സരത്തിനിടെ കൂടുതല്‍ വഷളായി. തോളെല്ലിന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല എന്ന് ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക വ്യക്തമാക്കി
നവംബര്‍ 15ാം തീയതി ആരംഭിക്കാനിരിക്കുന്ന മസാന്‍സി സൂപ്പര്‍ ലീഗും കേപ് ടൗണ്‍ ബ്ലിറ്റ്സ് താരമായ ഡുമിനിക്ക് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: