പാരീസ്: ആന്റോയിന്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളില്‍ ഫ്രാന്‍സ് പിന്നില്‍ നിന്ന് പൊരുതിക്കയറി ജര്‍മനിയെ കീഴടക്കി. യുവേഫ നേഷന്‍സ് കപ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ തകര്‍ത്തുവിട്ടത്.
തുടക്കത്തില്‍ ടോണി ക്രൂസ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ജര്‍മനി മുന്നിലെത്തി. പൊരുതിക്കളിച്ച ഫ്രാന്‍സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്രീസ്മാന് ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ ഫ്രാന്‍സ് ജര്‍മനിക്കൊപ്പം എത്തി. അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റി മുതലാക്കി ഗ്രീസ്മാന് ഫ്രാന്‍സിന് വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ ഫ്രാന്‍സ് നേഷന്‍സ് ലീഗിന്റെ എ ഗ്രൂപ്പ് ഒന്നില്‍ മുന്നിലെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് ഏഴു പോയിന്റ് ലഭിച്ചിട്ടുണ്ട്. ഹോളണ്ട് മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം ജര്‍മനിക്ക് ഒരു പോയിന്റേ നേടാനായുളളൂ.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനോട് തോറ്റിരുന്നു. നേഷന്‍സ് ലീഗില്‍ ജര്‍മനിക്ക് ഇതുവരെ വിജയം നേടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: