മസ്ക്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ ഒമാനെ നേരിടും. മറ്റൊരു മത്സരത്തില്‍ മലേഷ്യയും ജപ്പാനും മാറ്റുരയ്ക്കും. ഒക്ടോബര്‍ 28 നാണ് ഫൈനല്‍.
പാക്കിസ്ഥാന്, കൊറിയ എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ സെമിയില്‍ കടക്കും.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്ന ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുളള ടീമാണ് ഇന്ത്യ. നിലവില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളായ ജപ്പാന് പതിനാറാം റാങ്കിലും. മലേഷ്യ, പാക്കിസ്ഥാന്, കൊറിയ എന്നിവ യഥാക്രമം 12, 13, 14 സ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: