ചെന്നൈ: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയം തേടി കളിക്കളത്തിലിറങ്ങുന്നു. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയിന്റെ എതിരാളി.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് തോറ്റ ചെന്നൈയിനെ രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ അട്ടിമറിച്ചു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ചെന്നൈ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മുഖ്യ പരിശീലകന് ജോണ്‍ ഗ്രിഗറി പറഞ്ഞു.
മുന്നേറ്റനിരക്കാരായ ജെജെ ലാല്‍പെഖുല, കാര്‍ലോസ് സാലോം എന്നിവര്‍ക്ക് ഫോമിലേക്കുയര്ന്നാലേ ചെന്നൈയിന് വിജയിക്കാനാകൂ. ആദ്യ രണ്ട് മത്സരങ്ങളിലും ഇവര്‍ പരാജയപ്പെട്ടു. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ലാല്‍പെഖുല ഒട്ടെറേ അവസരങ്ങള്‍ തുലച്ചു.
നോര്‍ത്ത് ഈസ്റ്റിന്റെ ഈ സീസണിലെ തുടക്കം നന്നായി. ആദ്യ മത്സരത്തില്‍ അവര്‍ എഫ്.സി ഗോവയുമായി സമനില പിടിച്ചു. രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എടികെയെ പരാജയപ്പെടുത്തി. രണ്ട് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിന് നാലു പോയിന്റുണ്ട. അതേസമയം ചെന്നൈയിന് ഇതുവരെ പോയിന്റ് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: