സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരും പോലീസും

Wednesday 17 October 2018 4:56 pm IST

നിലയ്ക്കല്‍: പമ്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരും പോലീസുമാണെന്ന് ബിജെപി. സംഘര്‍ഷത്തില്‍ ആര്‍എസ്‌എസിന്‍റെയോ ബിജെപിയുടെയോ പ്രവര്‍ത്തകരില്ലെന്ന് വി.മുരളീധരനും കെ.സുരേന്ദ്രനും വ്യക്തമാക്കി. 

സമാധാനപരമായി നടന്ന നാമജപ പ്രതിഷേധത്തിന് നേരെ പോലീസാണ് അക്രമം അഴിച്ചുവിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അക്രമങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതുവഴി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം എന്ന് പറയുകയും സമരം തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. മദ്യപിച്ച്‌ പലരും സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. ഇതിന് പിന്നില്‍ സിപിഎം ഗുഢാലോചനയുണ്ട്. ദേവസ്വം മന്ത്രി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് ശ്രമിച്ചത്. സാമാന്യ വിവരമില്ലാത്തയാളാണ് മന്ത്രിയെന്ന് വി.മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.