പത്തനംതിട്ട : വിശ്വാസികൾക്കെതിരെ നടക്കുന്ന പോലീസ് രാജില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ഭക്തരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു.
നിലയ്ക്കലിൽ വിശ്വാസികളുടെ സമരപ്പന്തൽ പോലീസ് പൊളിച്ച് നീക്കുകയും ഉപവാസത്തിലേർപ്പെട്ടവർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ഉച്ചതിരിഞ്ഞ് നിലയ്ക്കൽ വീണ്ടും യുദ്ധക്കളമായി. പ്രതിഷേധിച്ചവരെ പോലീസ് കല്ലെറിഞ്ഞോടിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.
പന്തളം രാജകുടുംബത്തിലെയും തന്ത്രി കുടുംബത്തിലെയും പ്രമുഖരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാളിതുവരെ പമ്പയിൽ ചേർന്നിരുന്ന അവലോകനയോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തിലാക്കിയ നടപടിയും വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: