പൂനെ: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ പൂനയില്‍ നടന്ന നാമജപഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. പിംപ്രി നെഹ്റു നഗര്‍ എച്ച്എഎ മൈതാനത്ത് നിന്നാരംഭിച്ച നാമജപഘോഷയാത്രക്ക് ശബരിമല അയ്യപ്പസേവാസമാജം മഹരാഷ്ട്ര സംസ്ഥാന ജോയന്റ് സെക്രട്ടറി നന്ദകുമാര്‍ നായര്‍, പിംപ്രി ചിഞ്ച് വാര്‍ഡ് മുനിസിപ്പര്‍ കോര്പ്പറേഷന് മുന്‍ മേയര്‍ ആര്.എസ്.കുമാര്‍, ബാബു നായര്‍, രാജേഷ് പിള്ള, കെ.വിശ്വനാഥന് നായര്‍, കെ.ഹരിനാരായണന്, രാജീവ് കുറ്റിയാട്ടൂര്‍, എന്‍.ജി.ഹരിദാസ്, രാകേഷ് നായര്‍, പത്മനാഭന്, ഇ.കെ.ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നാമജപഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പിംപ്രി അംബേദകര്‍ ചൗക്കില്‍ നടന്ന പ്രതിഷേധയോഗം അയ്യപ്പസേവാസമാജം ദേശീയ വൈസ് ചെയര്മാന് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: