കണ്ണൂര്‍: തൊഴിലാളി സൗഹൃവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് കേരള തൊഴില്‍ വകുപ്പ് കൃഷ്ണ ജ്വല്സിനെ വജ്ര പുരസ്കാരം നല്കി ആദരിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിന് ഏറ്റവും മുന്‍തൂക്കം നല്കുന്ന സ്ഥാപനത്തിന് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായ വജ്ര പുരസ്കാരം കേരളത്തില്‍ ഈ വര്‍ഷം കൃഷ്ണ ജ്വല്സിനാണ് ലഭിച്ചത്.
വിവിധ ഗ്രേഡുകളനുസരിച്ചാണ് തൊഴില്‍ വകുപ്പ് പുരസ്കാരം നല്‍കുന്നത്. കൃഷ്ണ ജ്വല്‍സ് സ്ഥാപനത്തിന്റെ ജീവനാഡിയായി കരുതിപ്പോരുന്നത് തൊഴിലാളികളെയാണ്. മാനേജ്മെന്റും തൊഴിലാളികളുമായുള്ള ആ ഇഴയടുപ്പം തന്നെയാണ് കൃഷ്ണയുടെ എല്ലാ ഉയര്‍ച്ചയ്ക്കും നിദാനം. ആദ്യമായി ജ്വല്ലറി ബിസ്സിനസില്‍ കൃഷ്ണ ജ്വല്സാണ് ജീവനക്കാര്‍ക്ക് പിഫ്, ഇഎസ്ഐ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, എല്‍ഐസി, സ്പെഷല്‍ ഇന്‍സെന്റീവ് എന്നിവ നടപ്പില്‍ വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: