യുവാവിനെ ട്രെയിനില്‍ നിന്നും തളളിയിട്ടതായി പരാതി

Wednesday 17 October 2018 6:54 pm IST

 

പയ്യന്നൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട യുവാവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദിനെ (39) യാണ് തലക്ക് സാരമായ പരിക്കേറ്റ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിനടുത്തു വച്ചായിരുന്നു സംഭവം. ട്രെയിന്‍ സ്‌റ്റേഷനടുത്ത് എത്താറായപ്പോള്‍ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന മുഹമ്മദിനെ പിറകില്‍ നിന്നും തള്ളുകയായിരുന്നുവത്രെ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല പരിക്കേറ്റ് വീണു കിടന്ന മുഹമ്മദിനെ ഓട്ടോ െ്രെഡവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.