കണ്ണൂര്‍: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 201819 വര്‍ഷത്തില്‍ സെപ്റ്റംബര്‍ 30 വരെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച ഗ്രാമബ്ലോക്ക് പഞ്ചായത്തുകളെ ദിശ യോഗം അനുമോദിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപിമാരായ പി.കെ.ശ്രീമതി, കെ.കെ. രാഗേഷ് എന്നിവര്‍ തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍ക്ക് അനുമോദന പത്രം കൈമാറി. ഗ്രാമപഞ്ചായത്തുകളില്‍ 82821 തൊഴില്‍ ദിനങ്ങളുമായി ആറളമാണ് ഒന്നാമതെത്തിയത്. 66275 തൊഴില്‍ ദിനങ്ങളുമായി കോളയാട്, 52896 തൊഴില്‍ ദിനങ്ങളുമായി പേരാവൂര്‍ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബ്ലോക്ക് പഞ്ചായത്തില്‍ 58 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് പേരാവൂര്‍ ഒന്നാമതെത്തി. തളിപ്പറമ്പ ബ്ലോക്ക് 38 കുടുംബങ്ങള്‍ക്കും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 25 കുടുംബങ്ങള്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ നല്കി
പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 28819 തൊഴില്‍ ദിനങ്ങള്‍ നല്കി കോളയാട് പഞ്ചായത്ത് ഈ വിഭാഗത്തില്‍ ഒന്നാമതെത്തി. ആറളം പഞ്ചായത്ത് 18833 ദിനങ്ങളും ഉദയഗിരി 6946 ദിനങ്ങളും സൃഷ്ടിച്ചു. തൊഴിലുറപ്പ് സംയോജിത പദ്ധതി പ്രകാരം അംഗണവാടി നിര്‍മ്മാണം ആദ്യമായി പൂര്‍ത്തീകരിച്ചത് കൂടാളി പഞ്ചായത്താണ്. പഞ്ചായത്തിന്റെ തനത് ഫണ്ടും തൊഴിലുറപ്പ് ഫണ്ടും ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപ ചെലവിലാണ് ചക്കാലമുക്ക് അംഗണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
2018-19 വര്‍ഷത്തില്‍ ജില്ലയില്‍ 1684751 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പിഎയു പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന് പറഞ്ഞു. 62373 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത 5549 പ്രവര്‍ത്തികളില്‍ 104 എണ്ണം പൂര്‍ത്തികരിച്ചു. 170 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: