പയ്യാവൂര്‍: ഹരിത ഫാര്‍മേഴ്സ് ക്ലബ് പയ്യാവൂരിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും 20 ന് രാവിലെ 9.30ന് പയ്യാവൂര്‍ പിസിഡിപി ഹാളില്‍ നടക്കും. കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഹരിത ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടി.കെ.കുഞ്ഞുമോന് അധ്യക്ഷത വഹിക്കും. ഹരിത ഫാര്‍മേഴ്സ് ക്ലബ് അവാര്‍ഡ് ജേതാക്കളായ ഫാ.സജി മെത്താനത്ത് (കാരുണ്യ അവാര്‍ഡ്), കെ.ടി.ശാദുലി (ഏറ്റവും നല്ല ജൈവകര്ഷകന്), ജോര്‍ജ് കാളിയാനി (ഏറ്റവും നല്ല കുരുമുളക് കര്ഷകന്), എന്നിവരെ ചടങ്ങില്‍ ആദരിക്കും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ടി.പി.അഷ്റഫ് ,പഞ്ചായത്തംഗങ്ങളായ ജോയി ജോസഫ്, പി.കെ.ബാലകഷ്ണന്‍, ജയന് മല്ലിശേരി, ബ്ലോക്ക് പഞ്ചായത്തംഗം വല്സലാസാജു തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: