തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ അയ്യപ്പ ഭക്തരുടെ വേഷംധരിച്ച ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാകുമെന്നും പോലീസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയും ദേവസ്വം മന്ത്രി അക്രമങ്ങള്‍ക്ക് പിന്നില്‍ അയ്യപ്പ ഭക്തരുടെ വേഷം ധരിച്ചെത്തിയ ബിജെപി-ആര്‍എസ്എസ് ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: