നിലയ്ക്കല്‍: വിശ്വാസികള്‍ക്ക് പിന്തുണയുമായി നിലയ്ക്കലിൽ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരണമന്ത്രങ്ങളുമായി നിലയ്ക്കലില്‍ എത്തിയത്. നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അൻപതോളം പ്രവർത്തകരാണ് നിലയ്ക്കലിൽ വിശ്വാസികൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി എത്തിയത്.
അതേ സമയം ഹർത്താലിൽ അയ്യപ്പഭക്തർക്ക് സഞ്ചാര സ്വാതന്ത്ര്യം നൽകുമെന്ന് ഉറപ്പ് നൽകിയ പോലീസ് തന്നെ ഇപ്പോൾ വാഹനങ്ങൾ തടയുകയാണ്. ഭക്തരുടെ അവകാശ ലംഘനമാണ് നടന്നതെന്നും മുന്നൂറോളം പൊലീസുകാർ സമരത്തെ ബലം പ്രയോഗിച്ച് നേരിടുകയായിരുന്നുവെന്നും ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: