ഗോധ്ര: തിരുവനന്തപുരത്തുനിന്നും ന്യൂദൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് പാളംതെറ്റി. മധ്യപ്രദേശിലെ രത്ലമിനും ഗോധ്രക്കും ഇടയില്‍ ട്രക്ക് ഇടിച്ചാണ് ട്രെയിൻ പാളംതെറ്റിയത്. ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. അപകടത്തെ തുടർന്ന് ട്രക്കിന്റെ ഡ്രൈവര്‍ മരിച്ചു.
പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ സംഭവ സ്ഥലത്തു നിന്നും നീക്കി. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. അടച്ചിട്ട റെയിൽവേ ഗേറ്റിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. ആ സമയം അതുവഴി കടന്നുപോയ രാജധാനി എക്സ്പ്രസിന്റെ ബോഗികളിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: