പത്തനംതിട്ട: പ്രവീണ്‍ തൊഗാഡിയ അനുകൂലികളുടെ ശബ്ദരേഖ ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ശ്രമിക്കുന്നുവെന്ന് പി.എസ് ശ്രീധരന് പിള്ള. അജ്ഞതയുടെ പേരോ കടകംപള്ളി സുരേന്ദ്രനെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിക്കുന്നു.
കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആർഎസ്എസ് നേതാവിന്റേതെന്ന പേരിലാണ് കടകംപള്ളി സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ഓഡിയോ പുറത്തുവിട്ടത്. എന്നാലത് എഎച്ച്പി ജില്ലാ നേതാവ് ജിജിയുടേതായിരുന്നു. ആ ഓഡിയോയിൽ തന്നെ എഎച്ച്പി ജില്ലാ നേതാവ് ജിജിയാണ് സംസാരിക്കുന്നതെന്ന് പറയുന്നുമുണ്ട് . ഇത് മാധ്യമങ്ങളെ കേൾപ്പിച്ചാണ് കടകമ്പള്ളി ആർഎസ്എസ് നേതാവിന്റെ ഓഡിയോ എന്ന് പറയുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശം കേള്‍പ്പിച്ചു കൊടുത്ത കടകംപള്ളി എന്താണ് ശ്രീധരന് പിള്ളേ നിങ്ങളുടെ പരിപാടി എന്നും ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: