ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ കൊടി പിടിച്ചുള്ള തീവ്രസമരം വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നേതാക്കള്‍ പ്രകോപനപരമായ സമര രീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ നിലപാട് അറിയിച്ചത്.
ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ പറഞ്ഞു. മുല്ലപ്പള്ളി പിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേത്. യുഡിഎഫില്‍ കൈവന്ന ഐക്യവും ആവേശവും നിലനിര്‍ത്താനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനും സ്വീകരിക്കുന്ന പരിപാടികള്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: