പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ലിബി തന്റെ ഫേസ്ബുക്കിലിട്ടിരുന്നു. ഇതിനെതിരെ ബിജെപിയാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ചയാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറണമെന്ന ആവശ്യവുമായി യുക്തിവാദി കൂടിയായ ലിബി എത്തിയത്. എന്നാല്‍ പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സാധ്യമല്ലെന്ന് പോലീസും വ്യക്തമാക്കിയതോടെ ഇവര്‍ മടങ്ങുകയായിരുന്നു.
ശബരിമലയിലേക്ക് പ്രവേശിക്കാനാവാത്തതില് സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ലിബി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: