ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച രെഹ്നക്കെതിരെ പരാതി

Friday 19 October 2018 7:06 pm IST

കളമശേരി: ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച രെഹ്നക്കെതിരെ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി. സമൂഹമാധ്യമങ്ങളിലുടെ മതസ്പര്‍ദ്ധ  വളര്‍ത്താന്‍ ശ്രമിച്ചെന്ന പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

മഹിളാ മോര്‍ച്ച കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു പുളിയാനയാണ് പരാതിക്കാരി. ഹിന്ദു മത വിശ്വാസിയല്ലാത്ത രഹ്ന ശബരിമലയില്‍ കയറാന്‍ ശ്രമിച്ചത് മതസ്പര്‍ധ സൃഷ്ടിക്കാനാണെന്നും  ശബരിമല അയ്യപ്പനെ അപമാനിച്ചുകൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. 

വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന് നല്‍കിയ പരാതിയില്‍  ബിന്ദു ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.