പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ മൂന്നുദിവസം കൂടി നീട്ടിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇളവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ നിരോധനാജ്ഞ ശബരിമല ഭക്തജനങ്ങളെ ബാധിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ശബരിമലയിലെ നാലിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: