സിരിസേനയെ വധിക്കാന്‍ റോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Saturday 20 October 2018 1:06 am IST

കൊളംബോ: ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) തന്നെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആരോപണം തള്ളി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപണം നിഷേധിച്ചത്. ശ്രീലങ്കയുമായി നിലവിലുള്ള ബന്ധത്തില്‍ ആശങ്കപ്പെടാന്‍ യാതൊന്നുമില്ലെന്നു മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇപ്പോഴും മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മില്‍. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഏതാനും ദിവസങ്ങള്‍ക്കകം ഡല്‍ഹി സന്ദര്‍ശിക്കുമെന്നും രവീഷ് പറഞ്ഞു. 

റോ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും, ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടാകണമെന്നില്ല എന്നും സിരിസേന പ്രതിവാര മന്ത്രിസഭായോഗത്തില്‍ പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു സത്യമല്ലെന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചുവെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.