കോഴിക്കോട്: വിജില്‍ ഹ്യൂമണ്‍ റൈറ്റ്സിന്റെ സൗജന്യപുസ്തകപ്രസിദ്ധീകരണ പദ്ധതിയായ സര്‍ഗവസന്തം നാലാംഘട്ടത്തിന് 21ന് രാവിലെ 11ന് കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ തുടക്കം കുറിക്കും. എഴുത്തുകാര്‍ക്ക് അംഗീകാരപത്രവും സമര്‍പ്പിക്കും.
‘സര്‍ഗവസന്തം’ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വിജില്‍ അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ അധ്യക്ഷത വഹിക്കും. എം.പി. വീരേന്ദ്രകുമാര്‍ എംപി മുഖ്യാതിഥിയാകും. പി. വത്സല, ഡോ.കെ.എം. പ്രിയദര്ശന്ലാല്, അബ്ദുള്‍ സമദ് സമദാനി, ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. ഡോ. കെ.എം. പ്രിയദര്ശന്ലാല്, കെ.പി. കുഞ്ഞിമൂസ്സ, കെ.ജി. വേണുഗോപാല്‍, ഡോ.കെ.പി. സുധീര, കെ. മോഹന്‍ദാസ്, ടി.എച്ച്. വത്സരാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് 510 രചനകളില്‍ നിന്ന് 150 പേരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: