തലാഖ് ചൊല്ലി വിവാഹമോചനം: ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Saturday 20 October 2018 1:12 am IST

ആലപ്പുഴ: തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അമ്പലപ്പുഴ കാക്കാഴം തച്ചുതറയില്‍ അബ്ദുല്‍ ഖാദര്‍ (48) നെതിരെ ഭാര്യ നിസ നല്‍കിയ പരാതിയില്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. 

ഭര്‍ത്താവിനെതിരെ നിസ അമ്പലപ്പുഴ പോലീസിലും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അവര്‍ അഡ്വ. ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്. 

2018 സെപ്തംബര്‍ 19ന് പ്രാബല്യത്തില്‍ വന്ന വിവാഹിതരായ മുസ്ലിം സ്ത്രീകളുടെ സംരക്ഷണ ഓര്‍ഡിനന്‍സ് പ്രകാരം ഭാര്യയെ തലാക്കു ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. ഭാര്യയുടെ ഭാഗം കൂടി കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നാണ് നിയമം അനുശാസിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.