അടിയന്തര ഇടപെടല്‍ വേണം; ഗവര്‍ണര്‍ക്ക് അയ്യപ്പസേവാ സമാജം നിവേദനം നല്‍കി

Saturday 20 October 2018 1:15 am IST

ന്യദല്‍ഹി: അയ്യപ്പ ഭക്തരെ തല്ലിച്ചതയ്ക്കുകയും അവിശ്വാസികളെ മലകയറ്റാന്‍ ശ്രമിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമാജം ദല്‍ഹി ഘടകം കേരളാ ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. സംസ്ഥാന സര്‍ക്കാരില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടണം.

ക്ഷേത്രങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നത്. ഹൈന്ദവസംഘടനകളെയും ബന്ധപ്പെട്ടവരെയും ചര്‍ച്ചക്ക് ക്ഷണിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.