കോഴിക്കോട്: പ്രഥമ മഹാശയ് ധരംപാല്‍ ഇന്റര്‍നാഷണല്‍ വേദിക് പുരസ്കാരം വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കുലപതിയുമായ ആചാര്യശ്രീ രാജേഷിന്. ഒരു ലക്ഷം രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വേദങ്ങളും വൈദികദര്‍ശനവും പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ 15 വര്‍ഷക്കാലമായി ജാതിമതലിംഗഭേദെമന്യേ വേദങ്ങളും വൈദികാചരണങ്ങളും അനുശീലിപ്പിക്കുകയും വേദസന്ദേശം ജനങ്ങളിലെത്തിക്കാനായി നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തതാണ് ആചാര്യശ്രീ രാജേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.ഒക്ടോബര്‍ 27ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ആര്യ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: