കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമൃതിസദസ്സ് നടത്തും. തപസ്യ ഏര്‍പ്പെടുത്തിയ തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ഡോ. എം. ലീലാവതിക്ക് മഹാകവി അക്കിത്തം സമ്മാനിക്കും.
വൈകിട്ട് 4.30ന് എറണാകുളം ടൗണ്‍ഹാളിലാണ് പരിപാടി. ഡോ.വി.പി ജോയി അധ്യക്ഷനാകും ഡോ. കെ. എസ്. രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. വിശ്വഭംരന് മാഷിനെക്കുറിച്ചുള്ള ഓര്മ പുസ്തകം എം.വി. ബെന്നിക്ക് നല്കി എം.എ. കൃഷ്ണന് പ്രകാശനം ചെയ്യും. ആര്.സഞ്ജയന്, സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ, പൂജപ്പുര കൃഷ്ണന്‍നായര്‍, മുരളി പാറപ്പുറം, ലക്ഷ്മി നാരായണന് , ഡോ.ലക്ഷ്മി ശങ്കര്‍, പ്രൊഫ.പി.ജി ഹരിദാസ്, വി.എന്‍ സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: