തിരൂര്‍: തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സനാതന ധര്‍മവേദിയുടെ സരസ്വതി പുരസ്കാരം നോവലിസ്റ്റ് പി. വത്സലയ്ക്ക് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി രാമവര്‍മ്മ സമര്‍പ്പിച്ചു.
തൃക്കണ്ടിയൂര്‍ അമ്പലക്കുളങ്ങര ദേവീക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷത വഹിച്ചു. അമ്മത്തൊട്ടില്‍ സ്ഥാപിച്ച് മാനുഷികമൂല്യ പ്രവര്‍ത്തനത്തിലൂടെ 16 നവജാത ശിശുക്കളെ രക്ഷിച്ച ഡോ. കുമാരി സുകുമാരനെയും മാതൃകാ ക്ഷേത്ര പരിപാലകനായ തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ജീവനക്കാരന് കെ. ഹരിദാസനേയും ചടങ്ങില്‍ ആദരിച്ചു. തിരൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നിര്‍മല കുട്ടികൃഷ്ണന്, ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയരക്ടര്‍ തിരൂര്‍ ദിനേശ്, കെ.പി. നന്ദകുമാര്‍, അഡ്വ. വിക്രംകുമാര്‍, കെ. സുനില്‍, ടി.വി. രാജേന്ദ്രന്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: