പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ഭ്രാന്തില്ലാ ഭ്രാന്തന്റെ സ്മരണയില്‍ നൂറുകണക്കിന് ഭക്തര്‍ തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറി. പന്തിരുകുല പ്രധാനി നാറാണത്തു ഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യവുമായാണ് എല്ലാ വര്‍ഷവും രായിരനെല്ലൂര്‍ മലകയറ്റം ഒരു അനുഷ്ഠാനമായി നടത്തിവരുന്നത്.
ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ തീര്‍ഥാടകരുടെ തിരക്ക് കുറവായിരുന്നു. രായിരനല്ലൂരിനടത്തു നാറായണത്തുഭ്രാന്തന് ഭജന നടത്തിയ ഭ്രാന്താചലത്തിലും, തപസ്സനുഷ്ഠിച്ച ഗുഹകളിലും, അദ്ദേഹം പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലും ചങ്ങലക്കിടപ്പെട്ട കാഞ്ഞിരത്തിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: