ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബാരാമുള്ള ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്.
ബൊനിയാര് മേഖലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരികെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടെന്നും സൈനിക വക്താവ് പറഞ്ഞു.
ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: