ന്യൂദല്‍ഹി: ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ ഭോല സിംഗ് (79 )അന്തരിച്ചു. ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിഹാറിലെ ബെഗുസരൈ മണ്ഡലത്തിലെ എംപിയായിരുന്നു. ബിഹാര്‍ നിയമസഭയില്‍ എട്ട് തവണ അംഗമായിരുന്നു. നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വഹിച്ചിട്ടുണ്ട്.
ഭോല സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ജനങ്ങള്‍ക്ക് വേണ്ടി വളരെയധികം പ്രയത്നിച്ചിട്ടുള്ള വ്യക്തിയാണെന്നും, ബിഹാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയുമാണ് ഭോല സിംഗ് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: