ചെന്നൈ : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത വേണമെന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടല്‍ ഉണ്ടാകരുത്. കാരണം വര്‍ഷങ്ങളായി പാലിക്കുന്ന ആചാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍,ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിധി പറയുമ്പോള്‍ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: