ശ്രീനഗര്‍ : കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. തെക്കന്‍ കശ്മീരിലെ നാലു ജില്ലകളില്‍ ബിജെപിക്ക് വന്‍ നേട്ടം . തെരഞ്ഞെടുപ്പ് നടന്ന 132 വാര്‍ഡുകളില്‍ 53 ലും ബിജെപി വിജയിച്ചു.
ഇരുപത് പഞ്ചായത്തുകളില്‍ നാലെണ്ണമെങ്കിലും ബിജെപി ഒറ്റയ്ക്ക് ഭരിക്കും. ഷോപ്പിയാനില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദേവ്സര്‍ , ഫാല്‍ഗാം, ഖാസിഗുന്ഡ് എന്നിവിടങ്ങളിലും ബിജെപി ഭൂരിപക്ഷം നേടി.
ബാരാമുള്ളയില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് താഴ്വരയില് വോട്ടിംഗ് ശതമാനം കുറഞ്ഞുവെങ്കിലും ജമ്മു മേഖലയില്‍ വലിയ പോളിംഗുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: