മുംബൈ: ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനിടെ ഇന്ധന വില 62 പൈസ കുറഞ്ഞു. ദല്‍ഹിയിലും മുംബൈയിലും യഥാക്രമം പെട്രോളിന് വില 39 പൈസ കുറഞ്ഞ് 81.99 രൂപയും ഡീസലിന് 12 പൈസ കുറഞ്ഞ് 75.36ഉം മുംബൈയില്‍ പെട്രോള്‍ വില38 പൈസ കുറഞ്ഞ് 87.46 രൂപയും ഡീസല്‍ വില 12 പൈസ കുറഞ്ഞ് 75.36 രൂപയിലുമെത്തി.
13 ദിവസം തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചശേഷം എണ്ണക്കമ്പനികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെട്രോളിന് 21 പൈസയും ഡീസലിന് 13 പൈസയും കുറച്ചിരുന്നു. രണ്ടു മാസത്തിനുശേഷം ഇതാദ്യമായിട്ടാണു എണ്ണക്കമ്പനികള്‍ സ്വമേധയാ വില താഴ്ത്തിയത്. കഴിഞ്ഞ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ 2.50 രൂപ കുറച്ചിരുന്നു. 1.50 രൂപ നികുതിയിനത്തില്‍ കേന്ദ്രവും ഒരു രൂപ എണ്ണക്കമ്പനികളും കുറച്ചകൊണ്ടാണ് നിരക്കു താഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: