ശബരിമല: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പിന്നാക്കം പോകുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്തുകൊണ്ടാണ് യുവതി പ്രവേശം അരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കാത്തത്. ശബരിമലയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഭവങ്ങളിലെ ദുരൂഹതെയെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അരാജകവാദികള്ക്കുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്കുള്ളതാണ്. ആരുവന്നാലും സംരക്ഷണം കൊടുക്കുമെന്നത് ശരിയല്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.കഴിഞ്ഞ ദിവസം ശബരിമല ദര്‍ശത്തിനെത്തിയ രഹ്നയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ. സുരേന്ദ്രന് പരാതി നല്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: