ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. വീടിനുള്ളില്‍ മൂന്നോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: