പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മല കയറാതെ മടങ്ങി. ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശികളായ വാസന്തിയും ആദിശേഷിയും ആണ് പ്രായത്തെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മടങ്ങി പോയത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീകളെ പമ്പയിലെ പോലീസിന്റെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.
പമ്പയില്‍ നിന്ന് കാനനപാതയിലൂടെ മുന്നോട്ടു പോയ സ്ത്രീകളെ അയ്യപ്പ ഭക്തര്‍ തടയുകയായിരുന്നു. പ്രതിഷേധങ്ങള്‍ അറിയാതെയാണ് പമ്പയിലെത്തിയതെന്ന് സ്ത്രീകള്‍ പോലീസിനെ അറിയിച്ചു. പ്രതിഷേധമുണ്ടെങ്കില്‍ തിരിച്ചു പോകാന്‍ തയാറാണെന്നും സ്ത്രീകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: