പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ചിലര്‍ സവര്‍ണതയും ഫ്യൂഡലിസവും പറയുന്നത് വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ശബരിമലയില്‍ നടക്കുന്നത് വിശ്വാസികളുടെ ധര്‍മ്മ സമരമാണ്.
അയ്യപ്പനെ കാണാന്‍ ഓരോരുത്തരും എത്തുന്നത് ജാതിയും മതവും നോക്കിയല്ല. ഇപ്പോള്‍ ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വാശിപിടിക്കുന്നവര്‍ തൊട്ടടുത്തുള്ള അമ്പലത്തില്‍ പോലും പോകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: