ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പരിക്കേറ്റവരെ കുല്‍ഗാമിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ സ്ഥലം സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ അവിടെ പ്രവേശിക്കരുതെന്ന് ഗ്രാമവാസികളോട് നിര്‍ദേശിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് നിര്‍ദേശം ലംഘിച്ച് സ്ഥലത്തെത്തിയവരാണ് അപകടത്തിനിരയായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കുല്‍ഗാമില്‍ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാറോ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: