തലപ്പുലം (പാലാ): പതിനൊന്നാമത് അന്തര്‍ദേശീയ ശ്രീമദ് രാമായണ മഹാസത്രത്തിന് ഇഞ്ചോലിക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. 5000 കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂര്യകാലടി മഹാഗണപതിഹോമത്തോടെയാണ് ആരംഭിച്ചത്. മേല്‍ശാന്തി മനോജ് നമ്പൂതിരി സത്രത്തിന് കൊടിയേറ്റി.
സത്ര നിര്‍വഹണ സമിതി ചെയര്‍പേഴ്സണ്‍ ശാന്ത എസ്. പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സത്രസമാരംഭ സഭ പിഎസ് സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്. മധു മുഖ്യപ്രഭാഷണം നടത്തി. രാമായണമില്ലാത്തവര്ക്ക് രാമായണം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്വാമി ദര്‍ശനാനന്ദ സരസ്വതി നിര്‍വഹിച്ചു. സത്ര നിര്‍വഹണ സമിതി കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്. രാജേന്ദ്രന് തമ്പി സത്രസന്ദേശം നല്കി. വിവിധ സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിച്ചു.
വൈകിട്ട് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടത്തി. കൂനംപിള്ളി ശ്രീരാം നമ്പൂതിരി രാമായണ മാഹാത്മ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: