ഇടുക്കി: സംസ്ഥാനത്ത് ഇതുവരെ തുലാമഴ (വടക്ക് കിഴക്കന്‍ മണ്‍സൂണ്‍) എത്തിയിട്ടില്ലെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്കുന്ന വിവരം. നിലവില്‍ തുടരുന്നത് കാലവര്‍ഷമാണ്.
സാധാരണയായി ഒക്ടോബര്‍ പാതിയോടെ എത്തിയിരുന്ന തുലാമഴ വൈകുവാന്‍ കാരണം അടുത്തിടെയുണ്ടായ ചുഴലിക്കൊടുങ്കാറ്റുകളാണ്.
ഒരാഴ്ചക്കുള്ളില്‍ തന്നെ തുലാമഴയെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. തൊടുപുഴ അടക്കമുള്ള ജില്ലകളുടെ ചില മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മഴനിഴല്‍ പ്രദേശമായ മറയൂരിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തു.
തുലാമഴ വൈകുന്നേരങ്ങളില്‍ ശക്തമായ ഇടിയോട് കൂടിയാണ് പെയ്തിറങ്ങുക. അതേസമയം നിലവില്‍ പെയ്യുന്ന മഴയില്‍ രാവിലെ പോലും ഇടിവെട്ടുന്നത് തുടരുകയാണ്. 17 വരെയുള്ള കണക്ക് പ്രകാരം ഈ മാസം 22.67 സെ.മീ. മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
ഇതുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 285.6 സെ.മീ. മഴയാണ് കാലവര്‍ഷത്തില്‍ പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: