കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പക്ഷത്തുനിന്ന് ബിജെപി സമരം ശക്തമാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ ബിജെപിക്ക് രാഷ്ട്രീയ താല്‍പ്പര്യമില്ല. നിയമവ്യവസ്ഥയെ മാനിച്ചുകൊണ്ടാണ് ബിജെപി സമരം ചെയ്തത്. ബാഹ്യശക്തികള്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് നിലയ്ക്കലില്‍ നിന്നും ബിജെപി ഉപവാസ സമരം പത്തനംതിട്ടയിലേക്ക് മാറ്റിയത്, മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
സമാധാനപരമായി നിയമലംഘനം നടത്തി അറസ്റ്റ് വരിക്കുകയാണ് ബിജെപി ചെയ്തത്. അക്രമത്തെ ബിജെപി അംഗീകരിക്കുന്നില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ കൈയേറ്റം അപലപിക്കപ്പെടേണ്ടതാണ്. സിപിഎമ്മും ചില പുത്തന്കൂറ്റുകാരുമാണ് ശബരിമലയെ കലാപഭൂമിയാക്കിയത്. ആസൂത്രിതമായ സംഘര്‍ഷമാണ് അവിടെ അരങ്ങേറിയതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: