സാന്നിധ്യം ശക്തമാക്കാനൊരുങ്ങി റീപോസ്

Monday 22 October 2018 1:27 am IST

തിരുവനന്തപുരം: മുന്‍നിര സ്പ്രിംഗ് കിടക്ക നിര്‍മാതാക്കളായ, റീപോസ് മാറ്റ്ട്രസ് സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി പൂനെയിലെ ചകാനില്‍ കമ്പനി പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കും. മുംബൈ, പൂനെ വിപണിയാണ് ലക്ഷ്യം. 

10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറിയില്‍ പ്രതിമാസം 2000 കിടക്കകള്‍ നിര്‍മിക്കാനുള്ള ശേഷി ഉണ്ട്. പൂനെയും മുംബൈയ്ക്കും ശേഷം മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും മധ്യപ്രദേശ്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് റീപോസ് സിഇഒഎസ് ബാലചന്ദ്രന്‍ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ 100 ഔട്ട്‌ലറ്റുകളും 10 സ്ലീപ് സ്റ്റേഷനുകളും ആരംഭിക്കാനാണ് പരിപാടി.

പുതിയ ശ്രേണിയായ എക്‌സ്‌ട്രോ ഓര്‍ഡിനോ സ്‌പെഷല്‍ എഡിഷനില്‍ രണ്ടിനങ്ങളാണ് ഉള്ളതെന്ന് സിഒഒ രാം നാഥ് ഭട്ട് പറഞ്ഞു. യൂറോടോപ്പും പില്ലോടോപ്പും ഏറ്റവും മികച്ച ഗുണമേന്മയുള്ള പഞ്ഞിയും, സൂപ്പര്‍ സോഫ്റ്റ് ഫോമും, പോക്കറ്റഡ് സ്പ്രിങ്ങും ആണ് ഇവയുടെ പ്രത്യേകത. ലോകോത്തര നിലവാരമുള്ള പുതിയ കിടക്കകളുടെ വില 15,000 മുതല്‍ 50,000 രൂപ വരെയാണ്. പുതിയ ആശയങ്ങളിലേയ്ക്ക് ഉണരുക എന്നതാണ് റീപോസിന്റെ പ്രമേയം എന്ന് സിഎംഒ ബാലാജി വി. റാവു പറഞ്ഞു. ബെഡ്ഡിംഗ് ഇന്‍ഡസ്ട്രീസ് ഓഫ് അമേരിക്കയുടെ (ബിഐഎ) ലൈസന്‍സിയാണ് റീപോസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.