ഹോണര്‍ 8X വിപണിയില്‍

Monday 22 October 2018 1:24 am IST

ന്യൂദല്‍ഹി: ഹുവാവേയുടെ സബ് ബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8ഃ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളുടെ എക്‌സ് ശ്രേണി പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. 18,999 രൂപ വില വരുന്ന (6 ജിബി + 128 ജിബി പതിപ്പ്) ഏറ്റവും പുതിയ ഹോണര്‍ 8ത നീല, കറുപ്പ്, ചുവപ്പ്  നിറങ്ങളില്‍ ആമസോണില്‍ മാത്രം ലഭ്യമാവും. നീല, കറുപ്പ് നിറങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ ആമസോണില്‍ ലഭ്യമായിത്തുടങ്ങും.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഒന്നാംനിര ബ്രാന്‍ഡ് ആയി മാറാനാണ് ഹോണര്‍ ലക്ഷ്യമിടുന്നതെന്ന് ഹോണര്‍ പ്രസിഡന്റ് ജോര്‍ജ് ത്സാവോ പറഞ്ഞു. അനിര്‍വചനീയമായ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ലഭ്യമാക്കാനാണ് ഹോണര്‍ പരിശ്രമിക്കുന്നതെന്ന് ഹുവാവേ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പിന്റെ സെയില്‍സ് വൈസ് പ്രസിഡന്റ് പി. സഞ്ജീവ് പറഞ്ഞു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിന്റെ ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നാകുമെന്ന് വിശ്വസിക്കുന്നതായി ആമസോണ്‍ ഇന്ത്യ വൈസ്പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. ംംം.വശവീിീൃ.രീാ/ശി. എന്ന സൈറ്റില്‍ നിന്നും ഹോണര്‍ 8ഃ വാങ്ങാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.